LOCAL NEWS
കേരളസർക്കാറിന്റെ “നോ ടു ഡ്രഗ്സ്” കേമ്പയിനിന്റെ ഭാഗമായി നടവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവണ്മെന്റ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ തെരുവ് നാടകം സംഘടിപ്പിച്ചു
മുത്താമ്പി : കേരളസർക്കാറിന്റെ “നോ ടു ഡ്രഗ്സ്” കേമ്പയിനിന്റെ ഭാഗമായി നടവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവണ്മെന്റ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ തെരുവ് നാടകം സംഘടിപ്പിച്ചു. ‘ലഹരിക്കെതിരെ ഒറ്റക്കെട്ടായി’ എന്ന സന്ദേശവുമായി അവതരിപ്പിച്ച നാടകത്തിൽ സൂര്യനന്ദ എസ്. എസ്., ശ്രീഹരി എസ്. എസ്., ശ്രീനന്ദ പി. ജി, ആദിത്യ പി. വി, തനിത് കെ.സി., ഹൃദിക എസ്. അനിൽ, ശ്രീനന്ദ്, പാർവണ എം. എസ്, സാരങ്ക് ആർ. എസ്., ആത്മജ് കൃഷ്ണൻ, അശ്വന്ത് എൻ.കെ. എന്നിവർ പ്രധാന വേഷത്തിൽ എത്തി.സമൂഹത്തിൽ ലഹരിയുണ്ടാക്കുന്ന വിപത്തുകളും, അതിലൂടെ നശിക്കുന്ന കുടുംബങ്ങളെയും നാടകത്തിലൂടെ വരച്ചുകാട്ടി. മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ വിദ്യാർഥികൾ ആയ ഐശ്വര്യ ബി, അമൽ സത്യൻ യു. എം., ഹുസ്ന എം.സി., ജസ്ന പി.ടി., ജിമി. എ. എന്നിവരുടെ നേതൃത്വത്തിൽ ആണ് നാടകം അരങ്ങേറിയത്.
Comments