KOYILANDILOCAL NEWS
കേരള കർഷസംഘം കൊയിലാണ്ടി ഏരിയാ സമ്മേളനം ആഗസ്റ്റിൽ പൊയിൽക്കാവിൽ; സംഘാടക സമിതി രൂപീകരിച്ചു
കൊയിലാണ്ടി: കേരള കർഷകസംഘം കൊയിലാണ്ടി ഏരിയ സമ്മേളനം ആഗസ്റ്റ് 27, 28 തീയതികളിൽ പൊയിൽക്കാവിൽ നടക്കുമെന്ന് സംഘാടകർ പത്രകുറിപ്പിൽ അറിയിച്ചു. പ്രതിനിധി സമ്മേളനം 27ന് എം കുമാരൻ മാസ്റ്റർ നഗറിലും പൊതുസമ്മേളനം 28ന് സഖാവ് ഗോപാലൻകുട്ടി നഗറിലുമാണ് നടക്കുക. സെമിനാറുകൾ കാർഷിക പ്രദർശനങ്ങൾ മറ്റ് അനുബന്ധ പരിപാടികൾ എന്നിവ നടത്തുവാൻ പൊയിൽക്കാവിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചിട്ടുണ്ട്.
കർഷക സംഘം ജില്ലാ സെക്രട്ടറി പി വിശ്വൻ യോഗം ഉദ്ഘാടനം ചെയ്തു. ഏ എം സുഗതൻ അദ്ധ്യക്ഷനായിരുന്നു. കെ ഷിജു, ടി വി ഗിരിജ, കെ ഗീതാനന്ദൻ, ഷീബ മലയിൽ എന്നിവർ സംസാരിച്ചു. പി വി സോമശേഖരൻ സ്വാഗതം പറഞ്ഞു. ഷീബ മലയിൽ ചെയർപെഴ്സണും പി വി സോമശേഖരൻ കൺവീനറും ബേബി സുന്ദർരാജ് ട്രഷററുമായി 51 അംഗ സ്വാഗത സംഘാടക സമിതിയെ തിരഞ്ഞെടുത്തു.
Comments