KOYILANDILOCAL NEWS
സംരംഭകർക്ക് കൈത്താങ്ങായി ലോൺ മേള ഒരുക്കി മേപ്പയൂർ ഗ്രാമപഞ്ചായത്ത്
മേപ്പയൂർ: കേരള സർക്കാരിൻറെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ 29/08/2022 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് ലോൺ /ലൈസൻസ് / സബ്സിഡി മേള സംഘടിപ്പിക്കുന്നു. ചെറുകിട സംരംഭകർക്കുള്ള ഉദ്യം രജിസ്ട്രേഷൻ, കെ എസ് ഐ എഫ് ടി രജിസ്ട്രേഷൻ ,ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ/ലൈസൻസ് എന്നിവപഞ്ചായത്ത് ഹാളിൽ വച്ച് നടക്കുന്ന മേളയിൽ ലഭ്യമാക്കുന്നതാണ്. കൂടാതെ ലോൺ പാസായവരുടെ സാൻക്ഷൻ ലറ്റർ വിതരണവും പുതുതായി ലോൺ ആവശ്യമുള്ള കൊട്ടേഷനുമായി വരുന്ന സംരംഭകരുടെ അപേക്ഷ സ്വീകരിക്കലും നടക്കുന്നതാണ്.
Comments