CRIME
കേരള പോലീസിൻ്റ ലഹരി വിരുദ്ധ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി നടത്തിയ ലഹരി വേട്ട തുടങ്ങി;കൊയിലാണ്ടിയിൽ 1500 പാക്കറ്റ് ഹാൻസ് ഉൽപ്പന്നങ്ങൾ പിടികൂടി.
കൊയിലാണ്ടി: കേരള പോലീസിൻ്റ ലഹരി വിരുദ്ധ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി നടത്തിയ ലഹരി വേട്ട തുടങ്ങി. കൊയിലാണ്ടിയിൽ 1500 പാക്കറ്റ് ഹാൻസ് ഉൽപ്പന്നങ്ങൾ പിടികൂടി. രണ്ട് പേർ അറസ്റ്റിൽ നരിക്കുനി കിഴക്കേ കണ്ടി, മുഹസിൻ .32, തിരുവനന്തപുരം ചരിവ് പ്പൊറ്റയിൽ രാജേന്ദ്രൻ 46, അറസ്റ്റിലായത്.
ഇവർ സഞ്ചരിച്ച KL57 പി. 72 27 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി സി.ഐ.എൻ.സുനിൽകുമാറിൻ്റെയും, എസ്.ഐ.അരവിന്ദൻ ,എ.എസ്.ഐ.പ്രദീപൻ, ഒ.കെ.സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉള്ള്യരി ഭാഗത്ത് നിന്ന് വരുകയായിരുന്നുകാർ കുറുവങ്ങാട് ഐ.ടി.ഐ.ക്ക് സമീപം വെച്ച് പരിശോധന നടത്തുകയായിരുന്നു. . കാറിൽ പിൻസീറ്റിൽ രണ്ട് ചാക്കുകളിലായി വെച്ചതായിരുന്നു.97 ഏഴ് പാക്കറ്റുകളിലായി രുന്നു ലഹരി വസ്തുക്കൾ വിപണിയിൽ ഒരു ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
Comments