കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി സി.വി.ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു
60 വയസു കഴി |ഞ്ഞ മുഴുവൻ പ്രവാസികൾക്കും പെൻഷൻ അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വെങ്ങളം പാലിയക്കണ്ടി ശിവദാസൻ നഗറിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറി സി.വി.ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ബാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു.
ജില്ല പ്രസിഡൻ്റ് മാങ്ങോട്ടിൽ സുരേന്ദ്രൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പി. ചാത്തു റിപ്പോർട്ട് അവതരിപ്പിച്ചു. MLA കാനത്തിൽ ജമീല, ബ്ലോക്ക് .പഞ്ചായത്ത് പ്രസിഡൻറ് പി.ബാബുരാജ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ എന്നിവർ ആശംസ അർപ്പിച്ചു. പി.കെ.കബീർ സലാല, ഹാരിസ് ബാഫഖി തങ്ങൾ, ഷിജിത്ത്, സലിം മണാട്ട്, സജീ വൻ, മഞ്ഞക്കളം നാരായണൻ തുടങ്ങി യവർ പങ്കെടുത്തു.എം കെ രാമകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികൾ
പി. ചാത്തു സെക്രട്ടറി, PK അശോകൻ പ്രസിഡൻ്റ് ഹാരിസ് ബാഫഖി തങ്ങൾ ഖജാൻജി
36 അംഗ ഏരിയ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്ത
പി.സി സതീഷ് ചന്ദ്രൻ സ്വാഗതവും സജിൽ നന്ദിയും പറഞ്ഞു