വിനോബാ ഭാവെ അനുസ്മരണം നടത്തി


മൂടാടി: ഭൂദാന യജ്ഞത്തിന്റെ ഉപജ്ഞാതാവും സര്‍വോദയാചാര്യനുമായിരുന്ന വിനോബാ ഭാവെയുടെ നാല്പതാം ചരമ വാര്‍ഷികം ജില്ലാ സര്‍വോദയ മണ്ഡലം മുചുകുന്നു ഭൂദാന കോളനിയില്‍ ആചരിച്ചു.മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സര്‍വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് ഇയ്യച്ചേരി പത്മിനി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ബാലകൃഷ്ണന്‍ , സംസ്ഥാന സെക്രട്ടറി യു.രാമചന്ദ്രന്‍ , ദാറുസ്സലാം കോളേജ് പ്രിന്‍സിപ്പല്‍ ഷാക്കിര്‍ ഹൈത്തമി, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ , അജിത് തിരൂര്‍, ജില്ലാ സെക്രട്ടറി പി.ശിവാനന്ദന്‍ , വി.എം.രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

COMMENTS

error: Content is protected !!