KERALAUncategorized
കേരള ഫിഷറീസ് സര്‍വ്വകലാശാലയുടെ ഇടക്കാല വിസിയായി ഡോ.റോസലിന്‍ഡ് ജോര്‍ജ് ചുമതലയേറ്റു
കേരള ഫിഷറീസ് സര്‍വ്വകലാശാലയുടെ ഇടക്കാല വിസിയായി ഡോ.റോസലിന്‍ഡ് ജോര്‍ജ് ചുമതലയേറ്റു.വി സിയായിരുന്ന ഡോ.റിജി കെ ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് ഡോ.റോസലിന്‍ഡ് ജോര്‍ജ്ജിനെ ഇടക്കാല വിസിയായി ചാന്‍സലര്‍ നിയമിച്ചത്.
പുറത്താക്കപ്പെട്ട വി സി റിജി ജോണിന്റെ ഭാര്യയാണ് റോസലിന്‍ഡ് ജോർജ്. ഫിഷറീസ് സര്‍വകലാശാലയിലെ ഫിഷറീസ് ഫാക്കൽറ്റി ഡീനും ഏറ്റവും മുതിർന്ന പ്രൊഫസറുമാണ്. ഭരണസ്തംഭനം ഇല്ലാതാക്കാനാണ് തനിയ്ക്ക് വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നതെന്ന് ഡോ.റോസലിന്‍ഡ് പറഞ്ഞു.
ദൈനം ദിന കാര്യങ്ങളാണ് നിര്‍വ്വഹിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും ചുമതലയേറ്റ ശേഷം ഡോ.റോസലിന്‍ഡ് പറഞ്ഞു.
Comments