കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്പ്പറേഷന് സ്റ്റാഫ് അസോസിയേഷന്റെ 46 മത് കൊയിലാണ്ടി യൂണിറ്റ് വാര്‍ഷിക സമ്മേളനം മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു
കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്പ്പറേഷന് സ്റ്റാഫ് അസോസിയേഷന്റെ 46 മത് കൊയിലാണ്ടി യൂണിറ്റ് വാര്‍ഷിക സമ്മേളനം മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. നഗരസഭ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് പി രത്നവലി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സജു ഗോവിന്ദ് അധ്യക്ഷന്‍ വഹിച്ചു. സംഘടനാ വൈസ് പ്രസിഡണ്ട് കെ കെ സുരേഷ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ യു. അശോകന്, സി കെ രജിത് കുമാര്‍, ടി സുബൈദ, ശരത് കുമാര്‍ എന്‍, ആര്. വി ഹരീഷ്, നഗരസഭ കൗണ്‍സിലര്‍മാരായ ഫാസില്‍ നടേരി, വത്സരാജ് കേളോത്ത്, ദൃശ്യ,സുമതി,പി ജമാല്മാസ്റ്റര് എന്നിവര്‍ സംസാരിച്ചു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നടപടിയെ യോഗം വിമര്‍ശിച്ചു, ജീവനക്കാര്‍ക്ക് നല്‍കാനുള്ള ഡി എ കുടിശ്ശിക 11 % ഉടന്‍ അനുവദിക്കുക ലീവ് സറണ്ടര്‍, ശമ്പള പരിഷ്കരണ കുടിശ്ശിക, ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് എന്നിവ ജീവനക്കാര്‍ക്ക് യഥാസമയം അനുവദിക്കണം എന്നി സമ്മേളനം അവശ്യപ്പെട്ടു.