പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ ശൃംഖല നടത്തി

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റ നേതൃത്വത്തിൽ നവംമ്പർ ഒന്ന് കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ ശൃംഖല നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 

ലഹരി മുക്ത കേരളത്തിനായി അണിചേരുക എന്ന മുദ്രാവാക്യം ഉയർത്തി ബ്ലോക്ക് പഞ്ചായത്തംഗങ്ങളും ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥരും സമീപ സ്ഥാപനങ്ങളിലെ ജീവനക്കാരും പൊതുജനങ്ങളും പങ്കാളികളായി.

Comments

COMMENTS

error: Content is protected !!