Uncategorized
കേരള സര്‍വകലാശാല സെനറ്റ് യോഗം കോറം തികയാതെ പിരിഞ്ഞ സംഭവത്തില്‍ വിശദീകരണം തേടി ഗവർണർ
കേരള സര്‍വകലാശാല സെനറ്റ് യോഗം കോറം തികയാതെ പിരിഞ്ഞ സംഭവത്തില്‍ ഗവർണർ വിശദീകരണം തേടി. യോഗത്തിനെത്താത്തവരുടെ പട്ടിക നല്‍കണമെന്ന് ഗവർണർ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടിട്ടുണ്ട്. 13 ചാൻസലർ നോമിനികളിൽ രണ്ട് പേർ മാത്രമാണ് യോഗത്തിന് എത്തിയത്. വി സി നിയമന സേര്‍ച്ച് കമ്മിറ്റി അംഗത്തെ നിര്‍ദേശിക്കാൻ ചേർന്ന യോഗത്തിൽ നിന്ന് പ്രോ വിസിയും ഇടതുപക്ഷ അംഗങ്ങളുമാണ് വിട്ടുനിന്നത്. യോഗത്തില്‍ പങ്കെടുക്കാത്ത ഗവര്‍ണറുടെ നോമിനികളെ പിന്‍വലിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
വി സി അടക്കം 13 പേർ മാത്രമാണ് നിർണായക സെനറ്റ് യോഗത്തിനെത്തിയത്. ഗവർണറുടെ നിർദേശത്തെ തുടർന്ന് വിളിച്ച യോഗത്തിൽ ആകെയുള്ള 13 ചാൻസലർ നോമിനികളിൽ 11 പേരും പങ്കെടുത്തില്ല. 21 അംഗങ്ങൾ എത്തിയാൽ ക്വാറം തികയുമെന്നിരിക്കെയാണ് ചാൻസലർ നോമിനികൾ വിട്ടു നിന്നത്. ഇതിൽ ഗവർണർക്ക് കടുത്ത അതൃപ്തിയുണ്ട്.
Comments