LOCAL NEWS
കേരള സ്കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ കേളികൊട്ട്@ 61 നടത്തി
വടകര: ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് വച്ച് നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ കേളികൊട്ട്@ 61 നടത്തി. ജില്ലയിലെ സ്കൂളുകളിൽ ഇന്ന് ഇത്തരം പരിപാടികൾ നടത്തണമെന്ന നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്. അറുപത്തി ഒന്നാമത്തെ കലോത്സവത്തിന്റെ വിളംബരം അറിയിച്ചുകൊണ്ട് 61 വിദ്യാർത്ഥികൾ പ്ലക്കാർഡുകളും ഏന്തി പ്രചാരണം നടത്തി. വിദ്യാർത്ഥികൾ സ്വന്തമായി ഉണ്ടാക്കിയവയായിരുന്നു പ്ലക്കാർഡുകൾ. പ്രിൻസിപ്പൽ പ്രസിത കൂടത്തിൽ, കലോത്സവം ഉപസമിതി ഭാരവാഹി വടയക്കണ്ടി നാരായണൻ, വിദ്യാർത്ഥികളായ കെ റിഫാന,പി സഞ്ജന, എം സാനിഹ, പിടി ഷഹല, പി കെ സമീന, റിഫാ ദിയ, അഖീല ഹലീമ, ഹിറാ ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.
Comments