LOCAL NEWS

കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കോഴിക്കോട് ജില്ലാക്കമ്മറ്റി ധീര ജവാൻ നായിബ് സുബേദാർ എം ശ്രീജിത്തിന്റെ കുടുംബത്തിനെ ആദരിച്ചു

കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കോഴിക്കോട് ജില്ലാക്കമ്മറ്റി ധീര ജവാൻ നായിബ് സുബേദാർ എം ശ്രീജിത്തിന്റെ കുടുംബത്തിനെ ആദരിച്ചു പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ നടന്ന ചടങ്ങ് കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു റിട്ട ലഫ് കേണൽ ജയദേവൻ അധ്യക്ഷനായി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, വിജയൻ കണ്ണഞ്ചേരി ,എൻ കെ അനിൽകുമാർ ഇ ഗംഗാധരൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു കെ മുരളിധരൻ ഉപഹാര സമർപ്പണം നടത്തി സതി കിഴക്കയിൽ, റിട്ട ലഫ് കേണൽ ജയദേവൻ, നഫീസ അഹമ്മദ് എന്നിവർ പൊന്നാടയണിയിച്ചു ശ്രീജിത്തിന്റെ മാതാപിതാക്കളായ വത്സൻ മാക്കാട, ശോഭന, ഭാര്യ ഷെജിന എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത് പ്രകാശൻ കാക്കൂർ സ്വാഗതവും ശ്രീശൻ കാർത്തിക നന്ദിയും പ്രകടിപ്പിച്ചു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button