കേരള സ്റ്റേറ്റ് സർവീസ് പെൻഷഴ്സ് അസോസിയേഷൻ ചെങ്ങോട്ടുകാവ് മണ്ഡലം വാർഷിക സമ്മേളനം: ഉത്ഘാടനം
കേരള സ്റ്റേറ്റ് സർവീസ് പെൻഷഴ്സ് അസോസിയേഷൻ ചെങ്ങോട്ടുകാവ് മണ്ഡലം വാർഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി പി. എം. അബ്ദുറഹിമാൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ. ബാലൻ അധ്യക്ഷത വഹിച്ചു. മുതിർന്ന പെൻഷൻകാരായ പി. ബാലകൃഷ്ണൻ, മീനാക്ഷഅമ്മ, ഗാന രചയിതാവ് ചന്ദ്രൻ കാർത്തിക എന്നിവരെ ആദരിച്ചു. സംസ്ഥാന സമ്മേളന ഫണ്ട് കെ. ഗംഗാധരൻ മാസ്റ്ററിൽ നിന്നും സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.കെ. സുധാകരൻ, എൻ. മുരളീധരൻ, പി. എൻ. സരള, പി. ബാബുരാജ്, ടി. അശോകൻ എന്നിവർ പ്രെസംഗിച്ചു.വയോജനങ്ങളും നിയമ വ്യവസ്ഥയും എന്ന വിഷയത്തിൽ അഡ്വ. രഞ്ജിത്ത് ശ്രീധർ ക്ലാസ്സ് എടുത്തു. പുതിയ ഭാരവാഹികളായി പി. സുരേഷ്ബാബു (പ്രസിഡന്റ് )അശോകൻ. ടി. (ജനറൽ സെക്രട്ടറി )പി. എൻ. സരള, പദ്മനാഭൻമാസ്റ്റർ,പി. ശ്രീധരൻ (വൈസ് പ്രസിഡന്റ്മാർ )എൻ. പി. ഇന്ദിര, പി. രാഘുനാഥ്, ഗംഗാധരൻ മാസ്റ്റർ.യു.(ജോയിന്റ് സെക്രട്ടറിമാർ )ചന്ദ്രൻ കാർത്തിക (ഖജാൻജി )എന്നിവരെ തെരെഞ്ഞെടുത്തു.