കേരള സർക്കാരിന്റെ കയർ വികസന വകുപ്പ് കയർ ഭൂവസ്ത്രം ഉപയോഗവും സാധ്യതകളും എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു
കൊയിലാണ്ടി: കേരള സർക്കാരിന്റെ കയർ വികസന വകുപ്പ് കയർ ഭൂ വസ്ത്രം ഉപയോഗവും സാധ്യതകളും എന്ന വിഷയത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്തും കോഴിക്കോട് കയർ പ്രൊജക്റ്റ് ഓഫീസും മഹാത്മാഗാന്ധി ദേശിയ തൊഴിലുറപ്പു വിഭാഗവും സംയുക്‌തമായി സംഘ ടിപ്പിച്ച ഏക ദിന ശില്പ ശാല ബ്ലോക്ക് പഞ്ചായത്ത് വ്യാപാര കോംപ്ലക് സിൽ നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് ജന പ്രതിനിധികൾ. ഉദ്യോഗസ്ഥർ ശില്പ ശാലയിൽ പങ്കെടുത്തു.
ചടങ്ങിൽ ഭൂവസ്ത്രം കൂടുതൽ വാങ്ങി ഉപയോഗിച്ച ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിനു ള്ള ഉപഹാരവും ഏറ്റവും കൂടുതൽ ഭുവസ്ത്രം വാങ്ങിയ തൊഴിൽ ഉറപ്പു ഉദ്യോഗസ്ഥർക്കും ചടങ്ങിൽ ഉപഹാരം ഏറ്റു വാങ്ങി.ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്. ചേമഞ്ചേരി പഞ്ചായത്തു പ്രസിഡന്റ് സതി കിഴക്കയിൽ. അത്തോളി പഞ്ചായത്തു പ്രസിഡന്റ് ഷീബ രാമചന്ദ്രൻ . ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജീവാനന്ദൻ മാസ്റ്റർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷീബ ശ്രീധർ പ്രസംഗിച്ചു.
കയർ ഭുവസ്ത്രം ഉപയോഗവും സാധ്യതകളും എന്ന വിഷയത്തിൽ
കോഴിക്കോട് കയർ പ്രൊജക്റ്റ് ഓഫീസർ പി ശശി കുമാറും മഹാത്മാ ഗാന്ധി തൊഴിലുറപ്പും സാധ്യതകൾ എം ജി എൻ ആർ ഇ ജി എസ് അസിസ്റ്റന്റ് നോഡൽ ഓഫീസർ ഇ ശശിയുംതൊഴിൽ ഉറപ്പു പ്രായോഗിക സമീപനം നിർവഹണ തന്ത്രം എന്ന വിഷയത്തിൽ ജോയിന്റ് ഡെവലപ്പ് മെന്റ് കമ്മിഷണർ ടി എം മുഹമ്മദ്ജയും ക്ലാസ്സ് എടുത്തു. കോഴിക്കോട് കയർ പ്രൊജക്റ്റ് ഓഫീസർ അസിസ്റ്റന്റ് രജിസ്ട്രാർ പി ശാലിനി സ്വാഗതവും ബ്ലോക്ക് സെക്രെട്ടറി മൊഹമ്മദ് മുഹസിൻ നന്ദിയും പറഞ്ഞു.