പോലീസ് അസോസിയേഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു

പേരാമ്പ്ര: കേരള പോലീസ് അസോസിയേഷൻ മുപ്പത്തിഏഴാമത്  കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച്‌ പേരാമ്പ്ര ടൌൺഹാളിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള യാത്രയയപ്പ് ചടങ്ങ് നടന്നു.

കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം പി ടി സജിത്ത് അദ്ധ്യക്ഷനായിരുന്നു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് വി കെ പ്രമോദ്, കേരളാ പോലീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഐ പി സജീവൻ, ജി പി അഭിജിത്ത്, കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതി അംഗം സി കെ സുജിത്ത് കെ പി ഒ എ ജില്ലാപ്രസിഡന്റ് എം ആർ ബിജു എന്നിവർ സംസാരിച്ചു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും, കുടുംബാംഗങ്ങളും കലാപരിപാടികൾ അവതരിപ്പിച്ചു.

കുടുംബസംഗമത്തിൽ, ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നടന്ന ഫുട്‌ബോൾ, ഷട്ടിൽ ബാഡ്മിന്റൺ, ക്രിക്കറ്റ്, വോളിബോൾ മത്സരങ്ങളുടെയും, ചിത്രകലാ ക്യാമ്പിലെയും വിജയികൾക്കുള്ള സമ്മാനദാനം എം എൽ എ നടത്തി. ഇന്നലെ (ഏപ്രിൽ ഒന്ന്) ആരംഭിച്ച സമ്മേളനം ഇന്ന് വൈകീട്ട് സമാപിക്കും.

Comments

COMMENTS

error: Content is protected !!