കേളീ മുനമ്പത്തിന്റെ വാർഷിക ജനറൽ ബോഡിയും ഉപഹാര സമർപ്പണവും എം പി ശിവാനന്ദൻ നിർവഹിച്ചു.

കാപ്പാട്: കേളി മുനമ്പത്ത് വാർഷിക ജനറൽ ബോഡി യോഗവും ഉപഹാര സമർപ്പണവും കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. കാപ്പാട് സ്നേഹതീരത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.കേളി മുനമ്പത്ത് കർമ്മ ശ്രേഷ്ഠ പുരസ്കാരം 2022, രാജൻ എം കാപ്പാടിന് കൈമാറി. മദ്ധ്യപ്രദേശിൽ വെച്ച് നടന്ന നാഷണൽ
എം എം എ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത മെഡൽ നേടിയ സി പി ഹനീഫ, കേരള പോലീസിൽ സിവിൽ പോലീസ് ഓഫീസറായി ജോലി ലഭിച്ച നിതിൻ താവണ്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. അത്തോളി ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് അദ്ധ്യക്ഷയായിരുന്നു. അശോകൻ കോട്ട്, രതീഷ് എം, രാജൻ എം കാപ്പാട്, സി പി ഹനീഫ, ടി നിതിൻ എന്നിവർ സംസാരിച്ചു.കേളി മുനമ്പത്ത് സിക്രട്ടറി ഷിബിൽ രാജ് താവണ്ടി സ്വാഗതം പറഞ്ഞു.

 

Comments

COMMENTS

error: Content is protected !!