ANNOUNCEMENTS
കേള്‍വി പരിശോധന 17 ന്
കൊയിലാണ്ടി താലൂക്ക് പരിധിയില്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളില്‍ ശ്രവണ സഹായിക്കായി അപേക്ഷ നല്കിയ ഗുണഭോക്ത്യലിസ്റ്റില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്കായി ഡിസംബര്‍ 17 ന് രാവിലെ 10 മണി മുതല്‍ കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ കേള്‍വി പരിശോധന നടത്തും. അപേക്ഷ നല്കിയവര് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലുമായി എത്തണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 9645196406.
Comments