KOYILANDILOCAL NEWS
കൈതക്കലില്‍ വാഹനാപകടം; സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
പേരാമ്പ്ര: പേരാമ്പ്ര – ഉളളിയേരി സംസ്ഥാന പാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ചാലിക്കരയിലെ വിളക്കത്തു കണ്ടത്തില്‍ ഇബ്രാഹിം (68)ആണ് മരിച്ചത്. റിട്ടയഡ് സബ്ബ് ഇന്‍ക്‌സ്‌പെക്ടറാണ് ഇബ്രാഹിം.
കൈതക്കല്‍ ബസ്സ്‌റ്റോപ്പിന് സമീപത്ത് വെച്ച് ടിപ്പര്‍ ലോറിക്ക് പിറകില്‍ സ്‌കൂട്ടറിടിച്ചാണ് അപകടമുണ്ടായത്. ഇരു വാഹനങ്ങളും പേരാമ്പ്ര ഭാഗത്ത് നിന്നും നടുവണ്ണൂര്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു.
Comments