KOYILANDILOCAL NEWS
കൊക്കൂൺ ശാസ്ത്ര പരീക്ഷണ ശിൽപ്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: കോവിഡ് കാലത്തെ ശാസ്ത്ര പഠനവും പരീക്ഷണങ്ങളും രസകരവുംഫലപ്രദവുമാക്കുന്നതിൻ്റെ ഭാഗമായി ജില്ലയിൽ ഡയറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹോംലാബ് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ പ്രൈമറി വിഭാഗം രക്ഷിതാക്കൾക്കായി കൊക്കൂൺ എന്ന പേരിൽ ശാസ്ത്ര പരീക്ഷണ ശിൽപ്പശാല സംഘടിപ്പിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ നിജില ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. എൻ.കെ. വിജയൻ, സിന്ധു .ബി , ജോർജ് കെ.ടി, പ്രദീപ്. കെ എന്നിവർ സംസാരിച്ചു. ലിപിൻ ജിത്ത് എം. കെ, നിതിൻ ആർ, രതീഷ് ഡി.എൻ, രാജൻ. എൻ. എം എന്നിവർ ശിൽപ്പശാലക്ക് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് പി. ഉഷാകുമാരി സ്വാഗതവും സയൻസ് ക്ലബ് കൺവീനർ ലിപിൻ ജിത്ത് എം.കെ നന്ദിയും പറഞ്ഞു.
Comments