CRIME
കൊച്ചിയിൽ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് മലപ്പുറം സ്വദേശി
കൊച്ചി: ഇന്‍ഫോപാര്‍ക്കിന് സമീപം ഫ്‌ളാറ്റില്‍ മൃതദേഹം തുണിയില്‍ കെട്ടി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് മലപ്പറം സ്വദേശി സജീവനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസ് പരിശോധന നടത്തുകയാണ്.
അഞ്ച് സുഹൃത്തുകൾ ഒന്നിച്ചായിരുന്നു ഫ്ളാറ്റിൽ താമസിച്ചിരുന്നത്. നാല് സുഹൃത്തുകൾ വിനോദ യാത്രക്കും, നാട്ടിലും പോയിരിക്കുകയായിരുന്നു. ഫോണിൽ വിളിച്ച് കിട്ടാതെ വന്നതോടെ ഫ്ലാറ്റിന്റെ ഡുപ്ലികേറ്റ് ഉണ്ടാക്കി ഫ്ലാറ്റ് തുറന്നു. മൃതദേഹം പൈപ്പ് ഡെക്റ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ്. ഒപ്പം രണ്ടു ദിവസം താമസിച്ച മറ്റൊരു ഫ്ലാറ്റിലെ സുഹൃത്തിനെ കാണാനില്ല. സംഭവത്തിൽ ഇൻഫോ പാർക്ക് പൊലീസ് പരിശോധന നടത്തുകയാണ്.
Comments