KERALA
കൊച്ചി മെട്രോ തൂണ് : ചരിവ് കണ്ടെത്താന്‍ വിദഗ്ധ പരിശോധന തുടരുന്നു
മെട്രോ തൂണിനുണ്ടായ ചരിവ് കണ്ടെത്താന്‍ കൊച്ചിയില്‍ വിദഗ്ധ പരിശോധന തുടരുന്നു. 347-ാം നമ്ബര്‍ തൂണിനു സമീപത്തെ മണ്ണിന്റെ ഘടനയാണ് ഇപ്പോള്‍ അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്.തൂണില്‍ വന്ന ചരിവ് നാളുകളായി ജനങ്ങളില്‍ ഭീതി നിറച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കെഎംആര്‍എല്ലിന്റെയും ഈ ഭാഗത്തെ മെട്രോ പാത നിര്‍മിച്ച കരാറുകാരായ എല്‍ ആന്റ് ടിയുടെയും സാങ്കേതിക വിദഗ്ധര്‍ ഇപ്പോള്‍ പരിശോധന നടത്തുന്നുണ്ട്. നിലവില്‍ തകരാര്‍ ഗുരുതരമല്ലാത്തതിനാല്‍ മെട്രോ സര്‍വീസിന് തടസമില്ല. കൊച്ചിയിലെ ജനങ്ങളുടെ ഏറ്റവും വലിയ യാത്രാ മാര്‍ഗ്ഗമാണ് മെട്രോ. തിക്കിലും തിരക്കിലും പെടാതെ കൊച്ചിയുടെ ഏത് കോണിലും ഇത് മുഖേന ചെന്നെത്താനാകും. അതുകൊണ്ട് തന്നെയാണ് ഈ നിസ്സാരമായ വിള്ളല്‍ പോലും ആശങ്കയുണര്‍ത്തുന്നത്.
Comments