കൊടക്കാട്ട് ബാബുമാസ്റ്ററുടെ ഇരുപത്തിയെട്ടാം ചരമവാർഷികദിനം ആചരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ കൊടക്കാട്ട് ബാബുമാസ്റ്ററുടെ ഇരുപത്തി ഏട്ടാംചരമവാർഷിക ദിനം ആചരിച്ചു.  കാലത്ത് നടന്ന പുഷ്പാർച്ചനയിൽ ജില്ലാ കോൺഗ്രസ് കമ്മറ്റി സെക്രട്ടറി രാജേഷ് കീഴരിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി വി സുധാകരൻ, നടേരി ഭാസ്കരൻ, പി കെ പുരുഷോത്തമൻ, എം കെ ബാലകൃഷ്ണൻ, എം വി സുരേഷ്, പഞ്ഞാട്ട്ഉണ്ണികൃഷ്ണൻ, ബാബു കൊറോത്ത് എന്നിവർ പങ്കെടുത്തു.

 

Comments
error: Content is protected !!