കൊണ്ടം വള്ളിയിൽ ഇന്ന് കുളിച്ചാറാട്ട്
കൊയിലാണ്ടി: മേലൂർ കൊണ്ടം വള്ളി ക്ഷേത്രത്തിൽ മഹോത്സവത്തിന് സമാപ്തി കുറിച്ചു കൊണ്ട് ഇന്ന് കളിച്ചാറാട്ട് നടക്കും. അരനൂറ്റാണ്ടിനു ശേഷം കഴിഞ്ഞ വർഷമായിരുന്നു കൊണ്ടം വള്ളി ക്ഷേതത്തിൽ ഉത്സവം പുനരാരംഭിച്ചത്. അതിനാൽ തന്നെ പ്രാദേശിക വാസികൾ ഉത്സവത്തെ തങ്ങളുടെ നെഞ്ചിലേക്ക് ആവേഹിക്കുകയായിരുന്നു.
ഉത്സവദിവസങ്ങളിൽ വിശിഷ്ട വ്യക്തികൾ അവതരിപ്പിച്ച നങ്ങ്യാർ കൂത്ത്, സോപാനസംഗീതം, ഓട്ടൻ തുള്ളൽ, ക്ലാസ്സിക്ക്നൃത്തങ്ങൾ എന്നിവ വീക്ഷിക്കാൻ പൊരി വെയിലത്തും നൂറുകണക്കിന് ജനങ്ങളാണ് ക്ഷേത്രങ്കണത്തിൽ എത്തിച്ചേർന്നിരുന്നത്. ഇന്നലെ ഓട്ടൻ തുള്ളൽ, വൈകീട്ട് കലാമണ്ഡലം രാജീവ്, കലാമണ്ഡലം രാഹുൽ എന്നിവർ അവതരിപ്പിച്ച മിഴാവ് തായമ്പക, പള്ളിവേട്ട എഴുന്നള്ളിപ്പ്, മടക്ക എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം എന്നിവ നടന്നു. ഇന്ന് കാലത്ത് ആറാട്ടെഴുന്നള്ളിപ്പ്, മടക്ക എഴുന്നള്ളിപ്പ്, കൊടിയിറക്കം, ആറാട്ട് സദ്യ എന്നിവ നടക്കും.