ഇന്ധന വിലവർദ്ധനവിനെതിരെ മഹിളാ ജനതാദൾ പ്രതിഷേധം

മേപ്പയൂർ : പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാ ജനതാദൾ മേപ്പയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മേപ്പയൂർ പെട്രോൾ പമ്പിനു മുന്നിൽ ധർണ്ണ നടത്തി . ധർണ മഹിളാ ജനതാദൾ ജില്ലാ സെക്രട്ടറി പി മോനിഷ ഉദ്ഘാടനം ചെയ്തു. മഹിളാ ജനതാദൾ പഞ്ചായത്ത് പ്രസിഡൻറ് ലിൻസ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഭാസ്കരൻ കൊഴുക്കല്ലൂർ , പി ബാലൻ മാസ്റ്റർ കെ.കെ നിഷിത , പ്രിയ പുത്തലത്ത് , അനിത കെ.എം , അഞ്ജിത എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!