കൊണ്ടം വള്ളി അയ്യപ്പക്ഷേത്രോത്സവം വ്യാഴാഴ്ച കൊടിയേറും

കൊയിലാണ്ടി: അര നൂറ്റാണ്ടുകാലത്തെ ഇടവേളക്കുശേഷം നടത്തുന്ന മേലൂർ കൊണ്ടം വള്ളി അയ്യപ്പക്ഷേത്രത്തിലെ ഉത്സവത്തിന് 14ന് വ്യാഴാഴ്ച കൊടികയറും. 15 ന് രാവിലെ 10 മണിക്ക് ഞെരളത്ത് ഹരിഗോവിന്ദൻ സോപാനസംഗീതം അവതരിപ്പിക്കും. 16ന് രാത്രി ഏഴ് മണിക്ക് അഭിരാമി, കാവ്യ താര എന്നിവരുടെ ഇരട്ടത്തായമ്പക. രാത്രി എട്ട് മണിക്ക് സ്വാതി തിയേറ്റേഴ്സിൻ്റെ ഇവൻ രാധേയൻ നാടകം അവതരിപ്പിക്കും. 17 ന് രാത്രി 7.30 ന് കടന്നപ്പള്ളി ശങ്കരൻ കുട്ടി മാരാർ തായമ്പക അവതരിപ്പിക്കും. രാത്രി 8.30 ന് തീയാട്ട്. 18 ന് രാത്രി 7.30 ന് വിധു പ്രതാപ് നയിക്കുന്ന മെഗാ ഗാനമേള അരങ്ങേറും.19 ന് വൈകീട്ട് അഞ്ച് മണിക്ക് വളപ്പിൽ താഴേക്ക് എഴുന്നള്ളത്ത്.
6 45 ന് കുളക്കര മേളം, ആലിൻകീഴ് മേളം എന്നിവയോടെയുള്ള മടക്കെഴുന്നള്ളത്ത്
20 ന് വൈകീട്ട് 6.30 ന് കാഞ്ഞിലശ്ശേരി വിനോദ് മാരാർ, വെളിയണ്ണൂർ സത്യൻ മാരാർ, തൃക്കുറ്റി ശ്ശേരി ശിവശങ്കര മാരാർ എന്നിവരുടെ നേതൃത്വത്തിൽ തൃ ത്തായമ്പക അരങ്ങേറും. രാത്രി 8 30 ന് മേലൂക്കരയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്തും തിരിച്ചെഴുന്നള്ളത്തും. 21 ന് രാത്രി 11 30 ന് കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും.

 

 

Comments

COMMENTS

error: Content is protected !!