കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിസൗഹൃദ ഇഫ്താർ സംഗമം നടത്തി
കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്റർ
വൺ ടു വൺ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി.
നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. ഉസ്താദ് ഹാഫിള് യൂനുസ് റമളാൻ സന്ദേശം നൽകി. കേരള സർക്കാറിന്റെ മികച്ച തഹസിൽദാർ ക്കുള്ള അവാർഡ് നേടിയ കൊയിലാണ്ടി തഹസിൽദാർ സി പി മണി, സ്തുത്യർഹമായ സേവനം കാഴ്ചവെച്ച കൊയിലാണ്ടി ഫയർഫോഴ്സ് ഇൻസ്പെക്ടർ സി പി ആനന്ദൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ആശംസകൾ അർപ്പിച്ചു കൊണ്ട് സുധ കാവുങ്കപ്പൊയിൽ (വാർഡ് മെമ്പർ )
വി പി ഇബ്രാഹിം കുട്ടി ,ടി. കെ ചന്ദ്രൻ മാസ്റ്റർ, വായനാരി വിനോദ്, ബാലൻ അമ്പാടി, അലി കെ വി, സത്യൻ മാടഞ്ചേരി, രാജേഷ് കീഴരിയൂർ,അലി കൊയിലാണ്ടി,ഫൈസൽ മൂസ, നിയാസ് ഒമാൻ , എന്നിവർ സംസാരിച്ചു.
എ അസീസ് മാസ്റ്റർ അദ്ധ്യക്ഷനായ ചടങ്ങിന് റഷീദ് മൂടാടി സ്വാഗതവും സഹീർ ഗാലക്സി നന്ദിയും പറഞ്ഞു.