LOCAL NEWS
കൊയിലാണ്ടിയിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം.
കൊയിലാണ്ടി: പഴയ ബസ് സ്റ്റാൻഡിന് പിറകിൽ ഇ ജയരാജിന്റെ ഉടമസ്ഥതയിലുള്ള ജെ ആർ ഫേഷൻ ജ്വല്ലറിയിൽ ആണ് മോഷണം നടന്നത്. രണ്ടര പവനോളം തൂക്കം വരുന്ന, ഷോപ്പിലെ അലമാരയിൽ വെച്ച താലി ലോക്കറ്റുകൾ ആണ് മോഷണം പോയത്. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ സി സി ടി വി ദൃശ്യങ്ങൾ അടക്കം ഉടമസ്ഥൻ പൊലീസിന് പരാതി നൽകി.
Comments