കൊയിലാണ്ടിയില്‍ ഒരേ ദിവസം വിവിധ കടകളില്‍ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍
കൊയിലാണ്ടിയില്‍ വിവിധ കടകളില്‍ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. വയനാട് കേണിച്ചിറകാണി പറമ്പിൽ വിശ്വരാജനെ ആണ് കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തത്. നവംമ്പർ 27 ന് പുലർച്ചെയാണ് ആറോളം കടകളില്‍ ഇയാള്‍ മോഷണം നടത്തിയത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
പുതിയ സ്റ്റാൻ്റ് ലിങ്ക് റോഡിലെ വി.വി.ടെക്സ്റ്റൈൽസ്, സൗപർണ്ണിക ഫൈനാൻസ്,, കോസ്മി ബ്യൂട്ടി സ്റ്റോർ, ഷൈൻ സ്റ്റുഡിയോ, ഫെയർ ആൻ്റ് ലൗലി ബ്യൂട്ടിഷ്യൻസ് എന്നീ കടകളിലാണ് മോഷണം നടത്താന്‍ ശ്രമിച്ചത്. പൂട്ടു തകർക്കാൻ ഉപയോഗിച്ച കമ്പിപ്പാരയും കണ്ടെടുത്തു.
കൊയിലാണ്ടി എസ്.ഐ. എം.എൽ.അനൂപ്, എസ്.ഐ.രവീന്ദ്രൻ, എസ്.ഇ.പി.ഒ.ബിനീഷ്, സതീശ്, സനൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. കൊയിലാണ്ടിയിൽ പലയിടങ്ങളിലും സി.സി.ടി.വി. ഇല്ലാത്തത് മോഷ്ടാക്കളെ പിടികൂടുന്നതിൽ കാലതാമസം വരുന്നതായി പോലീസ് അറിയിച്ചു.