ട്രെയിൻ യാത്രക്കാരുടെ മൊബൈൽ മോഷ്ടിക്കുന്ന യുവാവ് പിടിയിൽ

ട്രെയിനിൽ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന യുവാവ് ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിലായി. ആസം നിൽബാഗൺ സ്വദേശി സൈറുൽ ഇസ്ലാം(19) ആണ് അറസ്റ്റിലായത്. ജോഗ്പൂർ പ്രത്യേക ട്രെയിനിലെ യാത്രക്കാരന്റെ മൊബൈൽ മോഷ്ടിച്ച പരാതിയിലാണ്  ഇയാൾ പിടിയിലായത്. യാത്രക്കാരനായ ഒഡീഷ സ്വദേശിയുടെ മൊബൈലാണ്  മോഷ്ടിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ റെയിൽവേ സ്റ്റേഷനിൽനിന്നും സൈറുൽ ഇസ്ലാമിനെ റെയിൽവേ പൊലീസ് കണ്ടെത്തി. പരിശോധനയിൽ മോഷ്ടിച്ച ഫോണും മറ്റൊരു ഫോണും കണ്ടെത്തി.

Comments

COMMENTS

error: Content is protected !!