KOYILANDILOCAL NEWS
കൊയിലാണ്ടിയില്‍ ഓട്ടോ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഓട്ടോ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. പെരുവട്ടൂര്‍ സ്വദേശി എം വി വിനോദ്( 53 ) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.ഓട്ടോ സ്റ്റാന്റില്‍ പത്രം വായിച്ചിരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രവാസിയായിരുന്ന വിനോദ് 10 വര്‍ഷം മുമ്പാണ് ഓട്ടോത്തൊഴിലാളിയായത്
അച്ഛന്‍ പരേതനായ കുഞ്ഞിക്കേളപ്പന്‍. അമ്മ ജാനകി. ഭാര്യ ബിന്ദു. മക്കള്‍ ആദിത്യ, അശ്വന്ത്. സഹോദരങ്ങള്‍ സന്തോഷ്, സുധി.
Comments