പാലിയേറ്റീവ് ദിനാചരണ സന്ദേശ റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ താലൂക്ക് ആശുപത്രി സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ ഭാഗമായി പാലിയേറ്റീവ് ദിനാചരണ സന്ദേശ റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു.

സന്ദേശ റാലി നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി ഫ്ലാഗ് ഓഫ് ചെയ്തു. കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ വിനോദ് വി സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അസീസ് മാസ്റ്റർ, ഇന്ദിര ടീച്ചർ (വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി), കൗൺസിലർമാരായ വി പി ഇബ്രാഹിം കുട്ടി, രത്നവല്ലി ടീച്ചർ, ഷീബ അരീക്കൽ, വിഷ്ണു എൻ എസ്, റഹ്മത്ത്, സുമതി, സുമേഷ്, ജൂനി: ഹെൽത്ത് ഇൻസ്പെക്ടർ രാജീവ്, രാജൻ ( റെഡ് ക്രോസ്, കൊയിലാണ്ടി )  പി ആർ ഒ ജയപ്രവീൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഡോക്ടർ റഷീദ് (പാലിയേറ്റീവ് ഇൻ ചാർജ് )പാലിയേറ്റീവ് ദിന സന്ദേശ പ്രതിജ്ഞ ചൊല്ലി കൊടുത്തു. റാലിയിൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പന്തലായനി, ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കൊയിലാണ്ടി എന്നിവിടങ്ങളിലെ ജൂനിയർ റെഡ്ക്രോസ് വിദ്യാർത്ഥികൾ, നഴ്സിംഗ് സൂപ്രണ്ട്, ഫീൽഡ് തല ആരോഗ്യ പ്രവർത്തകർ, ആശുപത്രി ജീവനക്കാർ, ആശാ പ്രവർത്തകർ, പാലിയേറ്റീവ് വളണ്ടിയർമാരായ സബിത, നൗഷിത, ശ്രുതി, വിപിൻ എന്നിവർ പങ്കെടുത്തു. ഡോക്ടർ അസീസ് (ആർ എം ഒ ) നന്ദി പറഞ്ഞു.

Comments
error: Content is protected !!