KOYILANDILOCAL NEWS

കൊയിലാണ്ടിയിൽ കടലാക്രമണം ശക്തം

കൊയിലാണ്ടി: ശക്തമായ മഴ തുടരുന്നതിനാൽ കൊയിലാണ്ടിയില്‍ കടലാക്രമണം തുടരുന്നു. മഴ ശക്തിപ്രാപിച്ചതോടെയാണ് കടല്‍ പ്രക്ഷുബ്ധമായത്. വലിയ മങ്ങാട്, ചെറിയമങ്ങാട്, വളപ്പില്‍ ഭാഗങ്ങളിലാണ് കടലാക്രമണം ശക്തമായി അനുഭവപ്പെടുന്നത്. ഈ ഭാഗങ്ങളിലുള്ള കടല്‍ഭിത്തികള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷകാലത്തും ഏറെ നഷ്ടം ഈ ഭാഗത്ത് സംഭവിച്ചിരുന്നു. വളപ്പില്‍ ഭാഗത്ത് റോഡ് വശം കോണ്‍ക്രീറ്റ് ചെയ്തിടത്ത് വിള്ളല്‍ രൂപപ്പെട്ടു.  കടല്‍ക്ഷോഭത്തില്‍ കുടുങ്ങി കഴിഞ്ഞ ദിവസം തോണി മറിഞ്ഞിരുന്നു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button