സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണം : യു. രാജീവന്‍

കൊയിലാണ്ടി: ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണവും ക്ഷാമ ബത്ത കുടിശ്ശികയും മരവിപ്പിച്ച സറണ്ടര്‍ ആനുകൂല്യങ്ങളും മറ്റും ഉടന്‍ നല്‍കണമെന്ന് കോഴിക്കോട് ഡി സി സി പ്രസിഡണ്ട് യു. രാജീവന്‍ ആവശ്യപ്പെട്ടു. സെറ്റോ കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സെറ്റോ താലൂക്ക് ചെയര്‍മാന്‍ വി. പ്രദീഷ് അദ്ധ്യക്ഷം വഹിച്ചു. കെ പി എസ് ടി എ സംസ്ഥാന വൈ.പ്രസിഡന്റ് പി.കെ. അരവിന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. ബിനു കോറോത്ത്, രമേശന്‍ വി.കെ, സുമ എ, രവീന്ദ്രന്‍ വളളില്‍ , അരുണ്‍ തോമസ്, അനില്‍കുമാര്‍ കെ പി , എം.ഷാജീവ് കുമാര്‍ , എം. ഷാജി മനേഷ്, സുരേഷ് ബാബു എടക്കുടി , രാമചന്ദ്രന്‍ എ, സജീവന്‍ പൊറ്റക്കാട് പ്രദീപ് സായി വേല്‍ എന്നിവര്‍ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!