ഖാദി പ്രദർശന വിൽപ്പന മേള കൊയിലാണ്ടി ടൗൺ ഹാളിൽ ആരംഭിച്ചു

കൊയിലാണ്ടി: കണ്ണൂർ സർവ്വോദയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ ഖാദി പ്രദർശന വിൽപ്പന മേള ആരംഭിച്ചു. നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ എ  ഇന്ദിര ഉദ്ഘാടനം ചെയ്തു. 30% റിബേറ്റുകൂടി ഖാദി തുണിത്തരങ്ങൾ, റെഡിമെയ്ഡ് ഷർട്ടുകൾ, മുണ്ട്, സാരി, ചുരിദാറുകൾ എന്നിവക്ക് പുറമെ ഗ്രാമ വ്യവസായ ഉത്പന്നങ്ങളായ തേൻ, എള്ളെണ്ണ, അഗർബത്തി തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങളും ലഭ്യമാവുന്ന മേള ഡിസം. 31 വരെ നീണ്ടു നിൽക്കും. ടൗൺ ഹാളിൽ ആരംഭിച്ച മേളയുടെ ഉദ്ഘാടന പരിപാടിയിൽ സംഘം പ്രസിഡൻ്റ് ഒ രതീശൻ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം എ ലളിത ആദ്യ വിൽപ്പന എം ബി ഷാജിക്ക് നൽകി നിർവ്വഹിച്ചു.

പി ചന്ദ്രശേഖരൻ, വി വി സുധാകരൻ, എസ് സുനിൽ മോഹൻ, സലാം ഓടത്തിൽ, ഇ എസ് രാജൻ, സംഘം സെക്രട്ടറി പി പ്രസാദ്, വസ്ത്രാലയം മാനേജർ ലീബ എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!