LOCAL NEWS
കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി പരിക്കേറ്റ ആൾ മരണപ്പെട്ടു
കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി പരിക്കേറ്റ ആൾ മരണപ്പെട്ടു. കൊയിലാണ്ടി പന്തലായനി തൈക്കണ്ടി മോഹനൻ (55) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് സ്റ്റേഷനടുത്ത് ട്രെയിൽ തട്ടി ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.പരേതരായ കുഞ്ഞികൃഷ്ണൻ നായരുടെയും കാർത്ത്യായനി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: വാസു, രാധ, ശാന്ത, തങ്ക, പ്രേമ, പുഷ്പ, ഉഷ, പരേതനായ പ്രകാശൻ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ക്കരിക്കും.
Comments