കാപ്പാട് ബെെക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

കൊയിലാണ്ടി: കാപ്പാട് ബെെക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. വടകര കേളുബസാർ ബീച്ചിൽ തയ്യിൽ ഹൗസിൽ ജിഷ്ണു (24) മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്.

കാപ്പാട് റോഡിന് സമീപത്തെ വീടിന്റെ ചുറ്റുമതിലിനും പോസ്റ്റിനും ഇടയിൽ കുടുങ്ങിയ നിലയിലാണ് ബെെക്ക് കണ്ടെത്തിയത്. സമീപത്ത് യുവാവ് വീണ് കിടക്കുകയായിരുന്നു. ബെെക്കിന്റെ മുൻഭാ​ഗം തകർന്ന നിലയിലാണ്. കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

Comments
error: Content is protected !!