LOCAL NEWS
കൊയിലാണ്ടിയിൽ തീപിടിത്തം
കൊയിലാണ്ടിയിൽ ദേശീയ പാതയിൽ സബ്ബ് റജിസ്ട്രാർ ഓഫീസിനു സമീപം ശാന്താ ഹോട്ടലിനു മുകളിലെ അഭിഭാഷകരുടെ മുറിയിലാണ് തീ പിടിച്ചത്. കൊയിലാണ്ടി അഗ്നി രക്ഷാ നിലയത്തിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഎഞ്ചിൻ എത്തി തീയണച്ചു.
കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽകുമാർ, എസ്.ഐ. എം. എൽ. അനൂപിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിനു കാരണമെന്ന് സംശയിക്കുന്നു. കാര്യമായ നാശ നഷ്ടമില്ല
Comments