കൊയിലാണ്ടിയിൽ നിർത്തിയിട്ട ഓട്ടോയിൽ നിന്നും ബാറ്ററി മോഷ്ടിക്കാൻ ശ്രമം

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഓട്ടോയിൽ നിന്നും ബാറ്ററി മോഷ്ടിക്കാൻ ശ്രമം. കൊരയങ്ങാട് തെരുവിലാണ് സംഭവം. k L56-14 24 പനങ്ങാടൻ കണ്ടി വിനോദിൻ്റ ഓട്ടോയിൽ നിന്നുമാണ് ബാറ്ററി അഴിച്ചു മാറ്റാൻ ശ്രമം നടന്നത്.

ഗണപതി ക്ഷേത്രത്തിന് സമീപം ഓട്ടോ നിർത്തിയിട്ട് സമീപത്തെ വീട്ടിൽ പോയി വരുമ്പോൾ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ഓട്ടോയിൽ നിന്നും ബാറ്ററി ഇളക്കുന്നത്  കാണുകയായിരു  ന്നു.  ബഹളം വെച്ചപ്പോൾ ബൈക്ക് അമിത വേഗതയിൽ സ്ഥലം വിട്ടു. പിന്നാലെ പോയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല .കഴിഞ്ഞ ദിവസം ടൗണിൻ്റെ തെക്ക് ഭാഗത്ത് മറ്റൊരു ഓട്ടോയിൽ നിന്നും ബാറ്ററി മോഷണം പോയിരുന്നു.

Comments
error: Content is protected !!