കൊയിലാണ്ടിയിൽ പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ പോലീസിനെ പ്രതി ആക്രമിച്ചു

കൊയിലാണ്ടി:വീട്ടിൽ ശല്യമുണ്ടാക്കിയതിനെ തുടർന്ന് ഭാര്യയുടെ പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ പോലീസിനെ പ്രതി ആക്രമിച്ചു.  എ.എസ്.ഐ.’ അടക്കം മൂന്നു പോലീസുകാർക്ക് പരിക്ക്. പോലീസ് ജീപ്പും തകർത്തു. ഇന്നലെ രാത്രി .9 മണിയോടെയാണ് സംഭവം ചെങ്ങോട്ട്കാവ് മാടാക്കര മൂന്നു കുടിക്കൽ റൗഫ് (38) ആണ് പോലീസിനെ ആക്രമിച്ചത്.
എ.എസ്.ഐ.വിനോദ് ,എസ്.സി.പി. ഒ, ഗംഗേഷ്, ഹോം ഗാർഡ് സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   റൗഫ് വീട്ടിൽ വെച്ച് ഭാര്യ റുബീനയെയും മൂന്നു മക്കളെയും പുറത്താക്കി വാതിലടച്ചതിനെ തുടർന്ന് ആക്രമിച്ചപ്പോൾ കൊയിലാണ്ടി പോലീസിൽ  അഭയം തേടുകയായിരുന്നു. ഇത് അന്വേഷിക്കാനാണ് പോലീസെത്തിയത്.
എ. എസ്.ഐ, വിനോദിന് തലയ്ക്കാണ് പരിക്കേറ്റത്. മാരാകായുധവുമായി പോലീസിനെ ആക്രമിച്ച പ്രതിയെ ഗംഗേഷിൻ്റെയും, സുരേഷിൻ്റയും, സമയോചിതമായ ഇടപെടൽ കാരണം  രക്ഷപ്പെടുകയായിരുന്നു. തുടർന്ന്  പ്രതി സ്വയം തല ഭിത്തിയിലിടിച്ച് പൊട്ടിച്ച് പരിക്കേൽപ്പിച്ചു.  കൊയിലാണ്ടിയിൽ നിന്നും കൂടുതൽ പോലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ടു ചെയ്തു. മജിസ്ട്രേട്ടിൻ്റ നിർദേശപ്രകാരം  പോലീസ് കാവലിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊയിലാണ്ടി സി.ഐ.എം പി.ബിജു, എസ്.ഐ.വി.അനീഷ്, എം.പി. ശൈലേഷ് എന്നിവരാണ് കേസന്വേഷിക്കുന്നത്. 
Comments

COMMENTS

error: Content is protected !!