കൊയിലാണ്ടിയിൽ വീശിയടിച്ച കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

കൊയിലാണ്ടി:  ഇന്നലെ രാത്രി കൊയിലാണ്ടിയിൽ  വീശിയടിച്ച കാറ്റിലും മഴയിലും  വ്യാപക നാശനഷ്ടം.  ഇടിമിന്നലോടുകൂടിയ മഴ കൊയിലാണ്ടിയിലെ കുറുവങ്ങാട്, മേലൂർ, പന്തലായനി, കണയങ്കോട് .മൂടാടി, കൊല്ലം ,കൊരയങ്ങാട്, അരങ്ങാടത്ത്, എന്നിവിടങ്ങളിൽ ഫലവൃക്ഷങ്ങൾ കടപുഴകി നാശനഷ്ടങ്ങളുണ്ടായി. വൈദ്യുതി ലൈനിലെക്ക് മരങ്ങൾ വീണതിനാൽ പല സ്ഥലത്തും കെ എസ്ഇ ബി വർക്കർമാർ  അറ്റകുറ്റപണികൾ നടത്തി കൊണ്ടിരിക്കുകയാണ്. 

അതേസമയം കൊയിലാണ്ടിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് പതിവായിരിക്കുകയാണ്. ചൊവ്വാഴ്ച കൊയിലാണ്ടിയിൽ ഹൈടെൻഷൻ ലൈനിൻ്റെ പണി കാരണം വൈദ്യുതി ഭാഗികമായിരുന്നു. വൈകീട്ട് വൈദ്യുതി വന്നെങ്കിലും പിന്നീട് നിരവധി തവണ മുടങ്ങി. ഇന്നു ബുധനാഴ്ച  വൈകീട്ട് അഞ്ചുമണി വരെ ഹൈടെൻഷൻ വർക്ക് ഉണ്ടാകുന്നതിനാൽ വൈദ്യുതി വിതരണം കൊയിലാണ്ടി നഗരമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ മുടങ്ങുമെന്ന് കെ എസ്ഇ ബി അറിയിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊയിലാണ്ടിയിൽ വൈദ്യുതി മുടങ്ങുന്നത് പതിവാണ്. വ്യാപാരികളെയാണ് ഇത് ഏറെ ബാധിക്കുന്നത്.

Comments

COMMENTS

error: Content is protected !!