CRIMEKOYILANDILOCAL NEWS
കൊയിലാണ്ടിയിൽ വൻ ലഹരി വേട്ട ; എം ഡി എം എ യുമായി യുവാവിനെ പിടികൂടി
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വൻ ലഹരി വേട്ട. നഗരത്തിൽ എം.ഡി.എം.എ.യുമായാണ് യുവാവിനെ പിടികൂടിയത്. ഇന്നു രാവിലെയാണ് കൊയിലാണ്ടി ടൗണിൽ വെച്ച് യുവാവിനെ പോലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ കൂട്ടാളികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ 6 പേരെയാണ് മാരാക ലഹരി ഉത്പ്പന്നങ്ങളുമായി കൊയിലാണ്ടി പോലീസ് വലയിലാക്കുന്നത്. പ്രദേശത്ത് മാഫിയാ സംഘങ്ങൾ വീണ്ടും പിടിമുറുക്കുന്നതായാണ് സംഭവം വ്യക്തമാക്കുന്നത്. പോലീസ് തികഞ്ഞ ജാഗ്രതയിലാണ്.\
Comments