DISTRICT NEWS
കൊയിലാണ്ടി ആർ ശങ്കർ മെമോറയൽ എസ് എൻ ഡി പി യോഗം കോളേജിൽ വിവിധ വിഷയങ്ങളിലേക്ക് അതിഥി അദ്ധ്യാപകരെ ആവശ്യമുണ്ട്
കൊയിലാണ്ടി ആർ ശങ്കർ മെമോറയൽ എസ് എൻ ഡി പി യോഗം കോളേജിൽ വിവിധ വിഷയങ്ങളിലേക്ക് അതിഥി അദ്ധ്യാപകരെ ആവശ്യമുണ്ട്. മെയ് 30ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കെമിസ്ട്രി,11മണിക്ക് ഹിന്ദി,12 മണിക്ക് കോമേഴ്‌സ് മെയ് 31 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇംഗ്ലീഷ്,11 മണിക്ക് ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ കോളേജ് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ നെറ്റ് /പി എച് ഡി യോഗ്യത യുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്തവരുമായിരിക്കണം. നെറ്റ് / പി എച്ച് ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55% മാർക്ക് ഉള്ളവരെയും പരിഗണിക്കും.
Comments