കൊയിലാണ്ടി കൊല്ലം ചിറക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം

കൊയിലാണ്ടി കൊല്ലം ചിറക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം. ഇന്ന് രാവിലെ 6.30ഓടുകൂടിയാണ് കൊല്ലം ചിറക്കു സമീപം കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർലോറിക്ക് എതിരെവന്ന പിക്കപ്പ് ഗുഡ്സ്  ഡിവൈഡറും കടന്ന് ഇടിച്ചത്.

അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ എത്തി നാട്ടുകാരുടെ സഹായത്തോടെ ഗുഡ്‌സിന്റെ ഡോര്‍ പൊളിച്ചാണ് പരിക്കേറ്റ ഒരാളെ പുറത്തെടുത്തത്. ഒരാള്‍ റോഡില്‍ തെറിച്ച് വീണ നിലയിലായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മുരളി, അഭിലാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ തൃശൂര്‍ സ്വദേശികളാണെന്നാണ് സൂചന. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ സംഭവസ്ഥലത്തുനിന്നും മാറ്റാനുള്ള നടപടിയെടുത്തു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

എസ് ടി ഒ സി പി ആനന്ദന്റെ നേതൃത്വത്തിൽ എസി ടി ഒ പി കെ ബാബു,എഫ് ആർ ഒ മാരായ ജിനീഷ്കുമാർ,ഇർഷാദ് നിധിപ്രസാദ്,ബബീഷ്,നിതിൻ രാജ്,റഷീദ്,ഹോംഗാർഡ് പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Comments

COMMENTS

error: Content is protected !!