LOCAL NEWS
കൊയിലാണ്ടി കോമത്തുകരയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
കൊയിലാണ്ടി: കോമത്തുകരയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കോമത്തുക ര തുളസി ദളത്തിൽ അൻഷിൻദേവ് (11) ആണ് മരിച്ചത്. ഡിസംബർ ഒന്നിന് രാവിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് അച്ചൻ സുനിൽ കുമാർ ഓടിച്ച ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗതയിൽ എത്തിയ മറ്റൊരു ബൈക്ക് ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ സുനിൽ കുമാറിനും ഗുരുതരമായി പരിക്കേറ്റിരുന്നു. സുനിൽ കുമാർ കൊയിലാണ്ടി എസ്.ബി.ഐയിൽ അപ്രൈസർ ആണ്. കൊയിലാണ്ടി ഇന്ത്യൻ പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് അൻഷിൻ ദേവ്. എറണാകുളത്ത് നടന്ന സംസ്ഥാന കരാട്ടെ മൽസരത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു അമ്മ: ബീന (കൊയിലാണ്ടി സഹകരണ ആശുപത്രി ) സഹോദരി : സരിഷ്ണ (എം.ബി.ബി.എസ് വിദ്യാർത്ഥിനി)
Comments