KOYILANDILOCAL NEWS
കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഫിലിം ഇൻസൈറ്റ് ചലച്ചിത്രമേള
കൊയിലാണ്ടി: ഇൻസൈറ്റ് ഫിലിം സൊസൈറ്റിയും കേരള ചലച്ചിത്ര അക്കാദമിയും ഗവ. വി.എച്ച്.എസ്. സ്കൂൾ ഫിലിം ക്ലബ്ബും സംയുക്തമായി ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. ഫിലിം ഇൻസൈറ്റ് ചലച്ചിത്രമേള ജൂലൈ 15 ശനിയാഴ്ച ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്യും.
ഫിലിം സൊസൈറ്റീസ് ഫെഡറേഷൻ റീജണൽ കൗൺസിൽ അംഗം പി.പ്രേമചന്ദ്രൻ ചലച്ചിത്രാ സ്വാദന ക്ലാസ്സെടുക്കും.വജ്ദ (സൗദി അറേബ്യ) , ദ ഫസ്റ്റ് ഗ്രേഡർ (കെനിയ), ക്വീൻ ഓഫ് കത്വ (യുകെ) തുടങ്ങിയ സിനിമകൾ പ്രദർശിപ്പിക്കും.
Comments