കർഷകസമരം ആവേശപൂർവം മുന്നോട്ട്‌

കൊയിലാണ്ടി: കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തിക്കോടിയില്‍ സി.പി.ഐ യുടെ ഐക്യദാര്‍ഢ്യ പ്രകടനവും സായാഹ്ന ധര്‍ണ്ണയും നടന്നു. ധര്‍ണ്ണ സി.പി.ഐ കൊയിലാണ്ടി മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ തിക്കോടി ലോക്കല്‍ സെക്രട്ടറി സൂരജ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ കൊയിലാണ്ടി മണ്ഡലം ആക്ടിങ്ങ് സെക്രട്ടറി അഡ്വ.സുനില്‍മോഹന്‍, എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡണ്ട് രൂപേഷ്, വാര്‍ഡ് മെമ്പര്‍ ദിബിഷ, സജീവന്‍, ശശി ഇടവനക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!