കൊയിലാണ്ടി ഛർദിയെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവം പ്രതി അറസ്റ്റിൽ
കൊയിലാണ്ടി: ഛർദിയെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവം പ്രതി അറസ്റ്റിൽ. മരണമടഞ്ഞറി ഫായിയുടെ പിതാവിൻ്റെ സഹോദരി താഹിറയാണ്അ42. അറസ്റ്റിലായത്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി.12 ആണ് കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞത്. ഞായറാഴ്ചഴ് അരിക്കുളത്തെ, കടയിൽ നിന്നും ഐസ്ക്രീം കഴിച്ചിരുന്നു, ഇതെ തുടർന്ന് ഛർദിയുണ്ടാവുകയും, വീടിനു സമീപം മുത്താമ്പിയിലെ ക്ലിനിക്കിലും, മേപ്പയൂരിലും, ചികിത്സ തേടിയിരുന്നു.
ഭേദമാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കോഴിക്കോട് മെ ഡിക്കൽ കോളെജിലെക്ക്റഫർ ചെയ്യുകയായിരുന്നു തുടർന്ന് സ്വകാര്യ ആശുപത്രിയിൽവേശപ്പിച്ചെങ്കിലും, രാവിലെയോടെ മരണമടയുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജിൽ എത്തിയ ശേഷം .കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി. തുടർന്ന് ആരോഗ്യ വകുപ്പ് ,ഭക്ഷ്യ സുരക്ഷാ വകുപ്പ്, പോലീസ്, ഫോറൻസിക് വിഭാഗം ചേർന്ന് അരിക്കുള്ളത്തെ ഐസ് ക്രീം വിറ്റ കടയിൽ നിന്നും സാമ്പിൾ എടുത്ത്പരിശോധിച്ച ശേഷം കട അടപ്പിക്കുകയും ചെയ്തു.തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അമോണിയം ഫോസ്ഫറസിൻ്റെ അംശം കണ്ടെത്തി. ഇതെതുടർന്ന് കൊയിലാണ്ടി പോലീസ് നടത്തിയ അതി വിദഗ്ദമായ അന്വേഷണമാണ് താഹിറയിലെക്ക് നീങ്ങിയത്., നിരവധി പേരിൽ നിന്നു.
മൊഴി എടുത്തിരുന്നു ഇതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.കഴിഞ്ഞ മൂന്നു ദിവസമായി നിരവധി പോരെ പോലീസ് നിരന്തരം ചോദ്യം ചെയ്തിരുന്നു തുടർന്ന് . കോഴിക്കോട് റുറൽ ജില്ലാ പോലീസ് മേധാവി ആർ ,കറപ്പസാ മിയുടെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി.ആർ.ഹരിപ്രസാദ്, സി.ഐ.കെ.സി.സുബാഷ് ബാബു, എസ്.ഐ.വി.അനീഷ്, പി.എം.ശൈലേഷ്, ബിജു വാണിയംകുളം, സി.പി.ഒ.കരീം, ഗംഗേഷ്, വനിതാ സിവിൽ പോലീസ് ഓഫീസർമാരായ ശോഭ, രാഖി, എസ്.സി.പി .ഒ, ബിനീഷ്, തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്., അറസ്റ്റിലായ പ്രതിയെ മെഡിക്കൽ പരിശോധന നടത്തി.മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി.