എലത്തൂര്‍ മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ സംസ്ഥാന ബജറ്റില്‍ ഇടം പിടിച്ചതായി മന്ത്രി

കോഴിക്കോട്: എലത്തൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ സംസ്ഥാന ബജറ്റില്‍ ഇടം പിടിച്ചതായി ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.  കാക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപയും കക്കോടി ഗ്രാമപഞ്ചായത്തിനെയും കോഴിക്കോട് കോര്‍പ്പറേഷനേയും തമ്മില്‍ ബന്ധിപ്പിച്ച് പൂനൂര്‍ പുഴയ്ക്ക് കുറുകെ ചിറ്റടിക്കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപയും സംസ്ഥാന ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.

മൃഗാധിഷ്ടിത വ്യാവസായ കേന്ദ്രം സ്ഥാപിക്കുന്നതിനോടൊപ്പം കര്‍ഷകര്‍ക്ക് പരിശീലനവും നല്‍കുന്നതിനുമാണ് കേരള വെറ്റിനററി സര്‍വ്വകലാശാലയുടെ കീഴില്‍ കാക്കൂരില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്.  രാമല്ലൂര്‍-മമ്പറം തോട് സംരക്ഷണം, നന്മണ്ട മിനി സിവില്‍ സ്റ്റേഷന്‍, കുടത്തുംപൊയില്‍ – ചിലപ്രം റോഡ് നവീകരണം,  ഒളോപ്പാറ ടൂറിസം പദ്ധതി, അണ്ടിക്കോട് ആയൂര്‍വേദ ആശുപത്രി കെട്ടിട നിര്‍മ്മാണം, കാക്കൂര്‍ പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണം, കുറ്റ്യാടി കനാല്‍ ഇന്‍സ്‌പെക്ഷന്‍ റോഡ് നവീകരണം തുടങ്ങി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പദ്ധതികള്‍ സംസ്ഥാന ബജറ്റില്‍ ഇടം പിടിച്ചതായും മന്ത്രി അറിയിച്ചു.
Comments

COMMENTS

error: Content is protected !!