കൊയിലാണ്ടി ജി വി എച്ച്  എസ് എസിൽ മഹാത്മാഗാന്ധിയുടെ അർധകായ പ്രതിമ സമർപ്പണം എം എൽ എ കാനത്തിൽ ജമീല നിർവ്വഹിച്ചു.

കൊയിലാണ്ടി: കൊയിലാണ്ടി ജി വി എച്ച്  എസ് എസിൽ മഹാത്മാഗാന്ധിയുടെ അർധകായ പ്രതിമ സമർപ്പണം എം എൽ എ കാനത്തിൽ ജമീല നിർവ്വഹിച്ചു. ഹെയർ സെക്കണ്ടറി സ്കൂൾ കവാടത്തിലാണ് പ്രതിമ സ്ഥാപിച്ചത്. പി ടി എ യും ഹയർ സെക്കണ്ടറി എൻ എസ് എസും സംയുക്തമായാണ് പ്രതിമ സ്ഥാപിച്ചത്. സ്കൂളിലെ ചിത്രകലാ അധ്യാപകനും ശിൽപിയുമായ കെ റെജികുമാറാണ് കോൺക്രീറ്റിൽ തീർത്ത ശിൽപം നിർമ്മിച്ചത്.
ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ കെ പി സുധ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എ ലളിത, പി ടി എ പ്രസിഡണ്ട് അഡ്വ പി പ്രശാന്ത്, ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ പി വത്സല, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, പ്രധാനധ്യാപിക പി സി ഗീത , എൻ വി വൽസൻ മാസ്റ്റർ, ജയരാജ് പണിക്കർ ,ഡോ മുഹമ്മദ് ഹാഷിം, ടി വി സുധീഷ്, ബി സിന്ധു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എ പി നിഷ സംസാരിച്ചു. പ്രതിമ നിർമ്മിച്ച കെ റെജി കുമാറിന് എം എൽ എ  ഉപഹാര സമർപ്പണം നടത്തി. ചെയർപേഴ്സൺ പൊന്നാട അണിയിച്ചു.
Comments

COMMENTS

error: Content is protected !!