KOYILANDILOCAL NEWS
കൊയിലാണ്ടി ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ്നായ ശല്യം വർധിക്കുന്നു
കൊയിലാണ്ടി: കൊയിലാണ്ടി ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായകളുടെ ശല്യം വർധിക്കുന്നു. ഇത് കാരണം പൊതുജനങ്ങളും വ്യാപാരികളും ഭീതിയിലാണ്. തെരുവ് നായകളെ നിയന്ത്രിക്കാൻ നഗരസഭ തയാറാവണമെന്നും ജനങ്ങളുടെയും വ്യാപാരികളുടെയും ആശങ്ക അകറ്റാൻ നടപടി സ്വീകരിക്കണമെന്നും കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് കെ കെ നിയാസ് അധ്യക്ഷത വഹിച്ചു. കെ പി രാജേഷ്, കെ ദിനേശൻ, പി കെ മനീഷ്, പി വി പ്രജീഷ്, അജീഷ് മോഡേൺ, വി കെ ഹമീദ്, അമേത്ത് കുഞ്ഞഹമ്മദ്, പി കെ ഷുഹൈബ്, പി പി ഉസ്മാൻ, കെ വി റഫീഖ്, പി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Comments